ആപ്പ്ജില്ല

ഒഎന്‍വി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്

ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍നായര്‍ക്ക്

Samayam Malayalam 3 May 2018, 6:57 pm
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍നായര്‍ക്ക്. സാഹിത്യ ലോകത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ എംടി വഹിച്ചത് മഹത്വപൂര്‍ണമായ പങ്കാണെന്ന് ജൂറി വിലയിരുത്തി.
Samayam Malayalam onv prize goes to mt vasudevan nair
ഒഎന്‍വി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്


3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎന്‍വി പുരസ്‌കാരം അനൂജ അകത്തൂട്ടിന്‍റെ അമ്മ ഉറങ്ങുന്നില്ല എന്ന കാവ്യ കൃതി നേടി.

50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് വച്ച്‌ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഭാരവാഹികളായ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്