ആപ്പ്ജില്ല

ജനസേവനത്തിനുള്ള ആർത്തികൊണ്ടും മത്സരിക്കാം; പരിഹസിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള പരസ്യ ഏറ്റമുട്ടല്‍ രൂക്ഷമാകുന്നു

TNN 22 Mar 2016, 8:32 pm
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള പരസ്യ ഏറ്റമുട്ടല്‍ രൂക്ഷമാകുന്നു. പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.
Samayam Malayalam oommen chandi against vm sudheeran
ജനസേവനത്തിനുള്ള ആർത്തികൊണ്ടും മത്സരിക്കാം; പരിഹസിച്ച് മുഖ്യമന്ത്രി


യുവാവല്ലെന്ന് സ്വയം തോന്നുവര്‍ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സരിക്കുന്നത് ജനസേവനത്തിലുള്ള ആര്‍ത്തികൊണ്ടുമാകാമെന്നും അദ്ദേഹം പറഞ്ഞു. പിന്മാറണമെന്നുള്ളവര്‍ക്ക് പിന്മാറാം. മല്‍സരിക്കുന്നവരും പാര്‍ട്ടിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒരാളെ നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടിഎന്‍ പ്രതാപന്‍ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറിയതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് സ്വയം മാറിനില്‍ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ പരസ്യമായി ആവശ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്