ആപ്പ്ജില്ല

'അയ്യോ വയ്യേ ഐഒസി വേണ്ടേ''; ഊരാളിയുടെ സമരപാട്ട്!!!

സമരകാഹളമായ ചുവട് വൈപ്പിനിൽ ശ്രദ്ധനേടി ഊരാളി ബാൻഡിന്‍റെ പാട്ട്

TNN 6 Nov 2017, 10:43 pm
പുതുവൈപ്പ് എൽപിജി ടെർ‍മിനലിനെതിരെയുള്ള സമരകാഹളമായ ചുവട് വൈപ്പിനിൽ ശ്രദ്ധനേടി ഊരാളി ബാൻഡിന്‍റെ പാട്ട്. പ്രതിഷേധറാലി രാജേന്ദ്രമൈതാനിയിൽ അവസാനിച്ചശേഷം നടന്ന സമ്മേളനത്തിലാണ് കടമ്മനിട്ടയുടെ തുമ്മരുത് എന്ന കവിത കാലികവിഷയങ്ങൾ ഉൾക്കൊള്ളിച്ച് ഊരാളി മാ‍‍ർട്ടിൻ പാടിയത്.
Samayam Malayalam oorali band performance at puthuvype protest
'അയ്യോ വയ്യേ ഐഒസി വേണ്ടേ''; ഊരാളിയുടെ സമരപാട്ട്!!!

നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയെ നോക്കികണ്ട് അന്ന് കവിയെഴുതിയത് അന്നത്തെ നമ്മളെ കുറിച്ചും ഇന്നത്തെ നമ്മളെ കുറിച്ചുംമാണെന്ന് പറഞ്ഞായിരുന്നു പാട്ട്. അയ്യോ വയ്യേ ഐഒസി വേണ്ടേ...എന്നും പാട്ടിനിടയില്‍ ഊരാളി പാടിയപ്പോൾ വീറോടെ സമൂഹവും ഏറ്റുപാടി. ​ രശ്മി സതീഷിന്‍റെ ''ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽ...നാടിന്‍റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും'' എന്ന നാടൻ പാട്ടും പരിപാടിയിലുണ്ടായിരുന്നു.


oorali band performance at puthuvype protest

oorali band performance at puthuvype protest chuvadu vypin.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്