ആപ്പ്ജില്ല

Operation Madad: കേരളത്തിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം

പ്രളയക്കെടുതി നേരിടാൻ കേരളത്തിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

Samayam Malayalam 16 Aug 2018, 4:26 pm
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടാൻ കേരളത്തിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ക്യാബിനറ്റ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേന എത്തിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സൈന്യത്തിൻെറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Samayam Malayalam Military


എറണാകുളം, തൃശ്ശൂർ, ആലുവ, പെരുമ്പാവൂർ മേഖലകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടറുകൾ വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഈ മേഖലകളിൽ നിന്ന് ഇന്ന് മാത്രം 132 പേരെ രക്ഷിച്ചിട്ടുണ്ട്. അതേസമയം രക്ഷാപ്രവർത്തനത്തിന് എത്തിയ സൈന്യത്തിനെ ഗതാഗത പ്രശ്നങ്ങളും വലയ്ക്കുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 33 സൈനികർ സമീപത്തുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വാഹനഗതാഗതം താറുമാറായതിനെ തുടർന്നാണ് ഇവർക്ക് മുന്നോട്ട് പോവാൻ സാധിക്കാത്തത്. നേവിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ മഡാഡ്' എന്ന പേരിലാണ് സൈന്യം പ്രവർത്തിക്കുന്നത്. 21 ഡൈവിങ് ടീമുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്