ആപ്പ്ജില്ല

'ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ, കോട്ടയത്ത് ബിജെപി' യുഡിഎഫിനെ ദുര്‍ബലപ്പെടുത്താൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും; വി ഡി സതീശൻ

കോട്ടയം നഗരസഭയിൽ 52 അംഗങ്ങളിൽ എൽഡിഎഫിനും യുഡിഎഫിനും 22 പേര്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളുണ്ട്. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎം കോട്ടയത്ത് ബിജെപിയുമായാണ് കൂട്ടുകൂടുന്നതെന്നും സതീശന്‍ പറഞ്ഞു.

Samayam Malayalam 24 Sept 2021, 1:51 pm
തിരുവനന്തപുരം: സി പി എം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിനെ തകര്‍ക്കാൻ ഏത് ചെകുത്താന്മാരുമായും സിപിഎം കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.
Samayam Malayalam v d satheeshan
വി ഡി സതീശൻ


ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ ഒപ്പം നിര്‍ത്തുന്നവരാണ് സിപിഎം. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎം കോട്ടയത്ത് ബിജെപിയുമായാണ് കൂട്ടുകൂടുന്നതെന്നും സതീശന്‍ പറഞ്ഞു.

Also Read : 'ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി'; കമലാ ഹാരിസിനെ കണ്ട് പ്രധാനമന്ത്രി, മോദി - ബൈഡൻ കൂടിക്കാഴ്ച ഇന്ന്

അതേസമയം, കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വസപ്രമേയ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. യോഗത്തിൽ എൽഡിഎഫ് ബിജെപി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമാക്കിയിരിക്കുന്നത്.

ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകും. ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നൽകും. കോട്ടയം നഗരസഭയിൽ 52 അംഗങ്ങളിൽ എൽഡിഎഫിനും യുഡിഎഫിനും 22 പേര്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളുണ്ട്. അവിശ്വാസപ്രമേയ ചര്‍ച്ചയിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കും ബിജെപി പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുെന്ന വാര്‍ത്തകളെ പരിഹസിച്ച് അബ്ദു റബ്ബും രംഗത്ത് വന്നിട്ടിണ്ട്.

കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്ഡിപിഐ ആയിരുന്നു സിപിഎമ്മിന്റെ ഒക്കച്ചങ്ങായി. എന്നാൽ, കോട്ടയത്ത് എത്തിയപ്പോള്‍ ഇത് ബിജെപിയായി എന്നുമാത്രം. വര്‍ഗീയ കക്ഷികള്‍ ഏതുമാവട്ടെ യുഡിഎഫിനെ തകര്‍ക്കാൻ അവരൊക്കെ സിപിഎമ്മിന് ഒക്കച്ചങ്ങായിമാരാണെന്നാണ് അബ്ദു റബ്ബിന്റെ പരിഹാസം.

ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം. അതേസമയം അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസിസി പ്രസിഡന്‍റ് നേരിട്ട് വിപ്പ് നല്‍കിയിരിക്കുയാണ്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിർണായകമാണ്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.

Also Read : വിദഗ്ധ തൊഴിലാളികള്‍ കുവൈറ്റ് വിടുന്നു; 60 കഴിഞ്ഞവര്‍ക്കുള്ള ഫീസ് ഒഴിവാക്കാന്‍ ആവശ്യം

നിലവിൽ യുഡിഎഫ് വിമതയായി ജയിച്ചശേഷം കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് കോട്ടയം നഗരസഭ അധ്യക്ഷ. അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാന്‍ അഞ്ച് അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിവന്നിരുന്നു. എന്നാല്‍, എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്. ഇതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്