ആപ്പ്ജില്ല

ഹര്‍ത്താല്‍ ബിജെപിയുടെ ജാള്യത മറയ്‍ക്കാനാണെന്ന് ചെന്നിത്തല

അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ബി.ജെ.പി ജനങ്ങളെ ദ്രോഹിക്കുകയാണ്

Samayam Malayalam 13 Dec 2018, 9:53 pm
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നടത്തുന്ന നിരാഹാരസമരം നടത്തുന്ന ബിജെപി സമരം പൊളിഞ്ഞതിനെ തുടര്‍ന്നുള്ള ജാള്യത മറയ്‍ക്കാനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ബി.ജെ.പി ജനങ്ങളെ ദ്രോഹിക്കുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പില്ലാതെയുടെ ഹര്‍ത്താലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam ramesh


ശബരിമല വിഷയത്തിൽ ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ദ്ധരാത്രി കഴിഞ്ഞിട്ടായിരുന്നു. കൂടാതെ രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്ത് മാത്രം ഹര്‍ത്താല്‍ നടത്തി. പ്രാദേശികമായി മറ്റു പല ഹര്‍ത്താലുകളും ഇതിനിടയില്‍ പല ഭാഗത്തും ബി.ജെ.പി പ്രാദേശിക ഘടകങ്ങളുടെ വഴിയുണ്ടായി.

ശബരിമല പ്രശ്‌നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തിൽ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്‍റേതായി പുറത്തു വന്നിട്ടുള്ള മരണമൊഴിയിൽ പറയുന്നുമുണ്ട്. അനാവശ്യ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുക വഴി ഉത്തരവാദിത്തമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്