തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ ബിജെപിയുടെ ഒക്കചങ്ങായിയെന്നു വിശേഷിച്ച മുഖ്യമന്ത്രിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് അസത്യ പ്രചാരണം മുഖ്യമന്ത്രി തുടരുകയാണ്. ബിജെപിക്ക് മാന്യത നല്‍കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും സിപഎമ്മും നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. സ്ത്രീ പ്രവേശനത്തിന് സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നു അതോടൊപ്പം സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ശബരിമലയില്‍ രണ്ട് ദിവസം മാറ്റിവെയ്ക്കാമെന്ന് പറയുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള കള്ളക്കളിയാണ് പുറത്തുവരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തരെ ഭീകരരെ പോലെയാണ് സര്‍ക്കാര്‍ കാണുന്നത്. പോലീസുകാരെ മാത്രമാണ് സന്നിധാനത്ത് കാണാന്‍ കഴിയുന്നത്. തീര്‍ത്ഥാടകരടെ എണ്ണത്തിലെ കുറവ് ഗൗരവതരമായ പ്രശ്നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.