തിരുവനന്തപുരം: കേരളത്തിൽ നടന്ന വനിതാമതിൽ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും ആളുകളുടെ പങ്കാളിത്തം കുറവായിരുന്നു. ഔദ്യോഗിക സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്തു. സ്ത്രീകൾ വനിതാമതിലിനെ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നേരത്തെ തന്നെ വനിതാമതിലിനെതിരെ മുന്നോട്ട് വന്നിരുന്നു. വർഗീയ മതിലാണ് കേരളത്തിൽ നടക്കാൻ പോവുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
ഹിന്ദു സംഘടനകളെ മാത്രം ഉൾക്കൊള്ളിച്ച് നടത്തുന്ന മതിൽ കേരളത്തിൽ വിനാശത്തിൻെറ തുടക്കമാവുമെന്ന് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു.
ഹിന്ദു സംഘടനകളെ മാത്രം ഉൾക്കൊള്ളിച്ച് നടത്തുന്ന മതിൽ കേരളത്തിൽ വിനാശത്തിൻെറ തുടക്കമാവുമെന്ന് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു.