ആപ്പ്ജില്ല

ആര്‍ക്കാണ് വട്ട്? മുഖ്യമന്ത്രിക്കോ, അതോ സ്വയം പറഞ്ഞതാണോ? ധനമന്ത്രിയോട് ചെന്നിത്തല

പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല- രമേശ് ചെന്നിത്തല

Samayam Malayalam 29 Nov 2020, 12:20 pm
കോഴിക്കോട്: കെഎസ്എഫ്ഇയില്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ വട്ടാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. ആര്‍ക്കാണ് വട്ട്?. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
Samayam Malayalam Ramesh Chennithala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Photo: Facebook)


Also Read: രാജധാനി, മംഗള, കേരള എക്‌സ്പ്രസുകളുടെ സമയക്രമത്തില്‍ മാറ്റം; കേരളത്തിലേക്കുള്ള പുതിയ സ്റ്റോപ്പുകള്‍ ഇവയാണ്

'സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുന്നു. അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്തുകൊണ്ടാണ് ജനങ്ങളെ അറിയിക്കാത്തത്. തോമസ് ഐസകിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും', ചെന്നിത്തല പറഞ്ഞു.

'പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാന്‍ ധനമന്ത്രി തയ്യാറാകണം', ചെന്നിത്തല വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നിവാറിന് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റ് കേരളത്തിലേക്കോ ?

'കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വികാരം ഇതിനോടകം തന്നെ ശക്തമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് പോലുള്ള ചര്‍ച്ചാവിഷയമാകുന്നതിനിടയിലാണ് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് നടന്നത്. വിജിലന്‍സിന്റെ മാസ് ഓപറേഷനായിരുന്നു ശനിയാഴ്ച നടന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് പുറത്തുവിട്ടിട്ടില്ല. ഇത്തരം ഓപറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാത്തത്', രമേശ് ചെന്നിത്തല ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്