ആപ്പ്ജില്ല

വനിതാമതിലിനെതിരെ പ്രതിപക്ഷം: ഇത് വർഗീയമതിലാണെന്ന് ചെന്നിത്തല

വനിതാമതിലിനുള്ള പണം എവിടെ നിന്നെന്ന് കെ മുരളീധരൻ

Samayam Malayalam 9 Dec 2018, 5:41 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വനിതാമതിലിനെതിരെ പ്രതിപക്ഷ നേതാക്കള്‍. സര്‍ക്കാരിന്‍റെ വനിതാ മതിൽ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹിന്ദുസംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള മതിൽ സംസ്ഥാനത്തിന്‍റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Samayam Malayalam ramesh-chennithala


സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനു വേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. മുസ്ലിം, ക്രൈസ്തവ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ലെന്നും എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഓരോ ദിവസവും സംഘടനകള്‍ പരിപാടിയിൽ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണെന്നും കേരള സമൂഹത്തിൽ മുറിവുണ്ടാക്കാൻ മാത്രമേ വനിതാ മതിൽ ഉപകരിക്കൂവെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ പാര്‍ട്ടി ഫണ്ട് ഉപയോഗിക്കണമെന്നും ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ വനിതാ മതിലു പണിയാൻ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കെ മുരളീധരനും രംഗത്തെത്തി. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഇതിനുപയോഗിക്കുന്നത് എന്നും മുരളീധരൻ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്