ആപ്പ്ജില്ല

ജലീൽ ബന്ധുവിന് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഫിറോസ്

ജലീൽ പറഞ്ഞതെല്ലാം കളവെന്ന് ഫിറോസ്

Samayam Malayalam 22 Nov 2018, 6:50 pm
കോഴിക്കോട്: മന്ത്രി കെ ടി ജലീൽ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിൽ നിയമിച്ചത് സ്ഥിരജോലി വാഗ്ദാനം ചെയ്തിട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. അദീബ് കോര്‍പ്പറേഷനിലെ ജോലി സ്വീകരിച്ചത് സൗത്ത് ഇന്ത്യൻ ബാങ്കിലെ ജോലി രാജിവെച്ചിട്ടാണെന്നും വിഷയത്തിൽ ജലീൽ പറഞ്ഞതെല്ലാം കളവാണെന്നും പി കെ ഫിറോസ് പറഞ്ഞു.
Samayam Malayalam kt jaleel


അദീബിന്‍റെ നിയമന രേഖകള്‍ മുഴുവനും മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നും രേഖകള്‍ വിവരാവകാശ രേഖകള്‍ പ്രകാരം ലഭിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു. രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ഫിറോസ് ആരോപിച്ചു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷൻ ജനറൽ മാനേജര്‍ തസ്തികയിലേയ്ക്കുള്ളി വിദ്യാഭ്യാസ യോഗ്യത മാറ്റാൻ മന്ത്രി വകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുന്നത് 2016 ജൂലൈ 28നാണ്. എന്നാൽ തസ്തിക സൃഷ്ടിക്കാനും യോഗ്യത പുനര്‍നിര്‍ണയിക്കാനും മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ അനുമതിയ്ക്കായി ഫയൽ കൈമാറണമെന്നും വകുപ്പ് സെക്രട്ടറി എ ഷാജഹാൻ വിയോജനക്കുറിപ്പെഴുതി. എന്നാൽ അധിക യോഗ്യത നിശ്ചയിക്കാൻ മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്ന് കാണിച്ച് മന്ത്രി പിറ്റേന്ന് തന്നെ ഫയൽ മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നും ഓഗസ്റ്റ് 9ന് മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ ഓഗസ്റ്റ് 17നാണ് വകുപ്പ് ഉത്തരവായി പുറത്തിറങ്ങിയത്. തുടര്‍ന്നാണ് 27ന് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതും കെ ടി അദീബ് ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചതും. മറ്റ് ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞാണ് അദീബിന്‍റെ നിയമനം നടത്തിയതെന്ന് പുറത്തായതോടെ അദീബ് രാജിവെക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്