ആപ്പ്ജില്ല

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജു തുടരും

വരുംനാളുകളിൽ കൂടുതൽ ആളുകള്‍ സിപിഎം വിട്ട് സിപിഐയിലെത്തുമെനന് രാജു

TNN 5 Feb 2018, 5:10 pm
കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജു തുടരും. മത്സരമുണ്ടായിരുന്നെങ്കിലും സെക്രട്ടറിയെ ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചയാള്‍ക്കെതിരെ മത്സരിച്ചാണ് കഴിഞ്ഞ ദിവസം പി രാജു ജില്ലാ സെക്രട്ടറിയായത്.
Samayam Malayalam p raju will continue as cpi ernakulam district secretary
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജു തുടരും


വരുംനാളുകളിൽ കൂടുതൽ ആളുകള്‍ സിപിഎം വിട്ട് സിപിഐയിൽ ചേരുമെന്ന് പി രാജു പറഞ്ഞു. സിപിഎം വിട്ട് സിപിഐയിലെത്തിയ ടി രഘുവരനും എംഡി ആന്‍റണിയ്ക്കുമെതിരെ ജില്ലാ സമ്മേളനവേദിയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നിൽ സിപിഎമ്മാണെന്ന് പി രാജു ആരോപിച്ചു. ഇരുവരെയും സിപിഐ ജില്ലാ കൗൺസിലിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്‍പത്തിയൊന്നംഗ ഔദ്യോഗിക പാനലിനെതിരെ ഒന്‍പതുപേര്‍ മല്‍സര രംഗത്തുവന്നു. നേതൃത്വം ഇടപെട്ട് മൂന്നുപേര്‍ പിൻമാറിയെങ്കിലും മല്‍സരിച്ച ബാക്കി ആറുപേരും തോറ്റു. ഇന്നലെ വൈകിട്ട് അവസാനിക്കേണ്ടിയിരുന്ന സമ്മേളനം തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്നു രാവിലെ എട്ടുമണിവരെ നീണ്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്