ആപ്പ്ജില്ല

സര്‍ക്കാര്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ അ​ടി​ച്ച​മ​ര്‍​ത്തു​കയാണെന്ന് ശ്രീധരന്‍ പിള്ള

സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള

Samayam Malayalam 24 Nov 2018, 1:29 pm
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പൊതുപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. കെ സുരേന്ദ്രനെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
Samayam Malayalam P S Sreedharan Pillai


ശബരിമല വിഷയത്തില്‍ നാണം കെട്ട നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമ വ്യവസ്ഥ മാനിക്കുന്നവരാണ് ബിജെപി പ്രവര്‍ത്തകര്‍. കെ സുരേന്ദ്രനായി നിയമപോരാട്ടം നടത്തുമെന്നും ശ്രീധരന്‍ പിള്ള.

അതേസമയം കെ സുരേന്ദ്രന്‍റെ അറസ്റ്റിന് പിന്നാലെ ബിജെപിയിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടയാണ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെ സന്ദര്‍ശിച്ചത്. കെ സുരേന്ദ്രന്‍റെ അറസ്റ്റിനെതിരെ ശബ്ദമുയര്‍ത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന ആരോപണമാണ് പാര്‍ട്ടിയിൽ ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്