ആപ്പ്ജില്ല

നാളെ ബിജെപി നേതാക്കൾ ശബരിമല കയറും; തടയാൻ കഴിയുമോയെന്ന് ശ്രീധരൻ പിള്ള

സർക്കാർ അനുവദിച്ചാൽ ബിജെപി വോളണ്ടിയർമാർ പമ്പയിൽ സൌകര്യം ഒരുക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

Samayam Malayalam 18 Nov 2018, 8:32 pm
പത്തനംതിട്ട: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി എംഎൽഎമാരും ഉന്നത നേതാക്കളും നാളെ ശബരിമല കയറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. തടയാൻ ധൈര്യമുള്ളവർ തടയട്ടെയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയ പാർടിയായ ബിജെപിയോട് പോരാടാൻ സിപിഎമ്മിന് ശേഷിയില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
Samayam Malayalam p s sreedharan pillai challenge kerala government
നാളെ ബിജെപി നേതാക്കൾ ശബരിമല കയറും; തടയാൻ കഴിയുമോയെന്ന് ശ്രീധരൻ പിള്ള


സർക്കാർ അനുവദിച്ചാൽ ബിജെപിയുടെ വോളണ്ടിയർമാർ പമ്പയിൽ എല്ലാവിധ അടിസ്ഥാന സൌകര്യവും നൽകും. നിലവിലെ സാഹചര്യം കേന്ദ്രത്തെ ധരിപ്പിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഡിജിപി വരത്തനാണെന്നും അദ്ദേഹത്തിന് ആചാരങ്ങൾ അറിയില്ല. അതുകൊണ്ടാണ് പോലീസുകാരെ ഇതുവരെ സ്വാമിയെന്ന് വിളിച്ചുകൊണ്ടിരുന്നത് ഇനി വേണ്ടെന്ന് പറഞ്ഞത്. പത്തനംതിട്ടയിൽ സായാഹ്ന ധർണ്ണയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

അതേസമയം, ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷൻ, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ ഇടപെട്ട് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹൻ ദാസിന്റെ ഉത്തരവിൽ പറയുന്നത്. അടിയന്തിര നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം. പമ്പയിലും സന്നിധാനത്തുമുള്ള പോലീസുകാർക്കുപോലും അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്