ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ദേശീയനിര്‍വാഹകസമിതി അംഗം പിഎസ് ശ്രീധരന് പിള്ള മത്സരിക്കും. ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് ശ്രീധരന് പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശ്രീധരന് പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ വ്യക്തത ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. ഇതോടെ ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളുടെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. എല്‍ഡിഎഫിനായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യുഡിഎഫിനായി കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡി വിജയകുമാറുമാണ് രംഗത്തുള്ളത്.