ആപ്പ്ജില്ല

അച്ഛനെ പിന്നിൽ നിന്ന് കുത്തിയപോലെ തന്നെയും ചതിച്ചെന്ന് പത്മജ

കോൺഗ്രസ് നേതാക്കള്‍ ചതിച്ചതുനിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാ

TNN 20 May 2016, 8:40 pm
കോൺഗ്രസ് നേതാക്കള്‍ ചതിച്ചതുനിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും പത്മജ പറഞ്ഞു.
Samayam Malayalam padmaja agianst group issue
അച്ഛനെ പിന്നിൽ നിന്ന് കുത്തിയപോലെ തന്നെയും ചതിച്ചെന്ന് പത്മജ


സി.എന്‍.ബാലകൃഷ്ണന്‍ വന്നത് ഒരു ദിവസം മാത്രമാണ്. ഇവിടെ വ്യാപകമായി കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കു പോയി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസിയ്ക്കു പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.

തൃശൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ പത്മജ, എൽഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ സിപിഐ നേതാവ് അ‍ഡ്വ.വി.എസ്.ശിവകുമാറിനോടാണ് പരാജയപ്പെട്ടത്. 6,987 വോട്ടുകൾക്കായിരുന്നു പത്മജയുടെ തോൽവി. സുനിൽ കുമാർ 53,664 വോട്ടു നേടിയപ്പോൾ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇവിടെ പത്മജയ്ക്ക് ലഭിച്ചത് 46,677 വോട്ടു മാത്രം. ബിജെപി സ്ഥാനാർഥി അ‍ഡ്വ. ബി.ഗോപാലകൃഷ്ണന് ഇവിടെ 24,748 വോട്ടു ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്