കോയമ്പത്തൂർ: പാലക്കാട്ടെ കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തർ വിമാനത്താവളത്തിൽവെച്ച് പിടിയിലായതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പാട്ടാമ്പി നഗരസഭ മുൻ ചെയർമാൻ കൂടിയാണ് പിടിയിലായ കെഎസ്ബിഎ തങ്ങൾ.
Also Read : ഐഎസ് ബന്ധം: യുവതിയെ എൻഐഎ അറസ്റ്റ് ചെയ്തു; പിടിയിലായത് മറിയം എന്ന ദീപ്തി മർള
ബാഗേജ് പരിശോധനയ്ക്കിടെയാണ് കോയമ്പത്തൂരിൽ നിന്ന് തോക്കും തിരകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read : സിപിഐയിലേയ്ക്ക് ചേക്കേറുമോ രാജേന്ദ്രൻ? സ്ഥാനമാനങ്ങളില്ല; ഉപാധികളും പാടില്ലെന്നു നിര്‍ദേശം
കൈവശമുള്ളത് പഴയ തോക്കാണെന്നും ഇത് ഉപയോഗിക്കാറില്ലെന്നുമാണ് തങ്ങളുടെ വാദം. അതേസമയം രേഖകൾ ഹാജരാക്കാൻ കഴിയാത്തത് കസ്റ്റഡിയിലേക്ക് നയിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോയമ്പത്തൂർ പീളമേട് പോലീസിന് കൈമാറിയിട്ടുണ്ട്.