ആപ്പ്ജില്ല

നിപ വ്യാജ പ്രചരണം; പരാതി നല്‍കാനൊരുങ്ങി ആരോഗ്യവകുപ്പ്

വാട്സാപ്പിലടക്കം ഇപ്പോള്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്

Samayam Malayalam 6 Dec 2018, 2:22 pm
പാലക്കാട്: നിപാ ബാധയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങി ആരോഗ്യവകുപ്പ്. വാട്സാപ്പിലടക്കം ഇപ്പോള്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന തരത്തിലാണ് സംസ്ഥാനത്ത് വ്യാജപ്രചാരണം നടക്കുന്നത്.
Samayam Malayalam nipah rumours


പാലക്കാട് ജില്ലയില്‍ നിപാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നവമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.എകെ നാസര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആധികാരികമല്ലാത്ത വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്ന് എകെ നാസര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെപി റീത്ത സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വവ്വാലുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ നിപാ ജാഗ്രത നിര്‍ദ്ദേശം നിലവില്‍ വന്നതോടെയാണ് വ്യാജപ്രചരണങ്ങളും സജീവമായത്. കഴിഞ്ഞ മെയില്‍ നിപാ ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോഴും വലിയ തോതില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങളെപ്പോലും അട്ടിമറിക്കുന്ന സാഹചര്യത്തിലേക്കു നീങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്