ആപ്പ്ജില്ല

ദേ...ദിതാണ് ഒറിജിനൽ 'പാലാരിവട്ടം ശശി'

ദിതാണ് ഏവരുടേയും ശശിച്ചേട്ടൻ .39 കൊല്ലമായി പാലാരിവട്ടത്ത് കട നടത്തുന്നയാളാണ്

TNN 4 Nov 2017, 8:31 pm
ഒറിജിനൽ പാലാരിവട്ടം ശശിയെ കണ്ടിട്ടില്ലെങ്കിൽ കണ്ടോ.. ദിതാണ് ഏവരുടേയും ശശിച്ചേട്ടൻ .. 39 കൊല്ലമായി പാലാരിവട്ടത്ത് കട നടത്തുന്നയാളാണ്. എന്നും വെളുപ്പിന് 4 മണി മുതൽ രാത്രി 8 മണി വരെ കടയുണ്ടാവും. വീട്ടിൽ തന്നെയുണ്ടാക്കുന്ന ചെറുകടികളാണ് ഇവിടുത്തെ സ്പെഷൽ. പാലാരിവട്ടത്ത് പഴയ ആലപ്പാട്ട് ബാറിനുസമീപമായാണ് ഇദ്ദേഹത്തിന്‍റെ ചെറിയ കട.
Samayam Malayalam palarivattom sasi hotel
ദേ...ദിതാണ് ഒറിജിനൽ 'പാലാരിവട്ടം ശശി'


നന്ദനം എന്ന ചിത്രത്തിൽ ജഗതി അവതരിപ്പിച്ച കുംബിഡിയുടെ പാലാരിവട്ടം ശശി എന്ന കഥാപാത്രമാണ് ശശി പ്രയോഗം വീണ്ടും മലയാളത്തിൽ സുലഭമാക്കിയത്. ശശി വന്നതോടു കൂടെ തന്നെ മലയാള ഭാഷയിലേക്ക് പുതിയ ഒരു വാക്ക് കൂടി കടന്നു വന്ന സ്ഥിതിയുമായി. ആളുകൾക്ക് അബദ്ധം പിണയുമ്പോൾ ശശിയായെന്ന പ്രയോഗം എങ്ങനെയോ മലയാളത്തിൽ അങ്ങനെ കയറികൂടുകയായിരുന്നു. പക്ഷേ ഈ ശശിയുമായി നമ്മുടെ ഒറിജനൽ ശശിചേട്ടന് യാതൊരു ബന്ധവുമില്ലാട്ടോ!!!

palarivattom sasi hotel

original palarivattom sasi's hotel.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്