ആപ്പ്ജില്ല

തച്ചങ്കരിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പന്ന്യൻ രവീന്ദ്രൻ

ഇന്ന് വന്ന നാളെ പോകുന്നവനാണ് എംഡി. തച്ചങ്കരിയുടെ വിചാരം കെഎസ്ആര്‍ടിസി സ്വന്തം സ്വത്താണെന്ന്

Samayam Malayalam 6 Sept 2018, 1:03 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിൻ തച്ചങ്കരിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. കെഎസ്ആര്‍ടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തിൽ സംസാരിക്കുമ്പോഴായിരുന്നു തച്ചങ്കരിയ്ക്കെതിരെ പന്ന്യൻ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.
Samayam Malayalam pannyan raveendran.


കെഎസ്ആര്‍ടിസി എംഡിയുടെ പേര് പറയാൻ പോലും കൊള്ളില്ലെന്നും കെഎസ്ആര്‍ടിസി സ്വന്തം സ്വത്താണെന്നാണ് എംഡിയുടെ വിചാരമെന്നും പന്ന്യൻ വിമര്‍ശിച്ചു. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡി. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യൻ കൂട്ടിച്ചേര്‍ത്തു.

തച്ചങ്കരി അധികം കളിക്കേണ്ട, എംഡിയുടെ പല നടപടികളും കമ്മീഷൻ തട്ടിയെടുക്കുന്നതിനുവേണ്ടിയാണ്. പലയിടത്തും മുങ്ങിപ്പൊങ്ങിയ ശേഷമാണ് തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്