ആപ്പ്ജില്ല

ബൽറാം ഖദർ അഴിച്ചു വെച്ച് ഗുണ്ടാപ്പണിക്ക് പോകണമെന്ന് പന്ന്യൻ

വിടി ബൽറാം എംഎൽഎ ഖദർ അഴിച്ചു വെച്ച് ഗുണ്ടാപ്പണിക്ക് പോകുന്നതാണ് നല്ലതെന്ന് സിപിഎെ നേതാവ് പന്ന്യൻ രവീന്ദ്രൻ

TNN 8 Jan 2018, 8:50 am
തിരുവനന്തപുരം: വിടി ബൽറാം എംഎൽഎ ഖദർ അഴിച്ചു വെച്ച് ഗുണ്ടാപ്പണിക്ക് പോകുന്നതാണ് നല്ലതെന്ന് സിപിഎെ നേതാവ് പന്ന്യൻ രവീന്ദ്രൻ. മാന്യൻമാരെ അവഹേളിക്കുന്ന തെരുവുഗുണ്ടയുടെ സ്വഭാവമാണ് ബൽറാം കാണിക്കുന്നത്. കോൺഗ്രസ് ഖദർ കുപ്പായം അദ്ദേഹം അഴിച്ചു വെക്കുന്നതാവും നല്ലതെന്നും പന്ന്യൻ പറഞ്ഞു.
Samayam Malayalam pannyan raveendran criticizes vt balram over remarks against akg
ബൽറാം ഖദർ അഴിച്ചു വെച്ച് ഗുണ്ടാപ്പണിക്ക് പോകണമെന്ന് പന്ന്യൻ


എകെജിക്കെതിരായ ബൽറാമിൻെറ പരാമർശത്തിലാണ് പന്ന്യൻ രവീന്ദ്രൻെറ പ്രതികരണം. എകെജി ബാല പീഡകനാണെന്ന് കഴിഞ്ഞ ദിവസം ബൽറാം ഒരു ഫേസ്ബുക്ക് പോസ്റ്റിലെ കമൻറിൽ പറഞ്ഞിരുന്നു. മൺ മറഞ്ഞവരെ കുറിച്ച് നീചൻമാർ പോലും അപവാദങ്ങൾ കെട്ടിച്ചമയ്ക്കാറില്ലെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്