ആപ്പ്ജില്ല

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; അലൻ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എന്‍ഐഎ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് അലൻ ഷുഹൈബ്.

Samayam Malayalam 15 Nov 2020, 1:05 pm
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എന്‍ഐഎ അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി. മുഹമ്മദ് ഷുഹൈബാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ വലിയങ്ങാടി ഡിവിഷനിലേക്ക് മത്സരിക്കുന്നത്.
Samayam Malayalam Alan shuhaib
മുഹമ്മദ് ഷുഹൈബ്


Also Read : ഡൽഹിയിൽ കൊവിഡ് അതിരൂക്ഷം; അടിയന്തിര യോഗം വിളിച്ച് അമിത് ഷാ

സിപിഎം കോഴിക്കോട് കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. സിപിഎമ്മിന്റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നത് എന്ന് മുഹമ്മദ് ഷുഹൈബ് മീഡിയാ വണ്ണിനോട് പ്രതികരിച്ചു.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ എന്‍ഐഎ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് അലൻ ഷുഹൈബ്.

Also Read : 24 മണിക്കൂറിനിടെ 41,100 കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതർ 88.14 ലക്ഷം

മകൻ അറസ്റ്റിലായതിന് ശേഷം ഒരു ഘട്ടത്തിലും സിപിഎമമ്മിനെ തള്ളിപ്പറഞ്ഞിട്ടില്ലത്ത അലന്റെ കുടുംബം സിപിഎമ്മിന് എതിരെ മത്സരിക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. അടുത്ത കാലം വരെ സിപിഎമ്മുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഷുഹൈബ്. ഇത് സംബന്ധിച്ച് പരസ്യപ്രതികരണം വൈകിട്ട് നൽകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read : ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം; ഇന്ന് നിര്‍ണ്ണായക എൻ‍ഡിഎ യോഗം

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഘകളും പുസ്തകങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഇക്കൊല്ലം സെപ്റ്റബര്‍ മാസത്തിൽ ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്