ആപ്പ്ജില്ല

വിദ്യാർഥിയെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ

മകന് പഠനം തുടരാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മാതാപിതാക്കൾ വ്യക്തമാക്കി

TNN 20 Dec 2017, 3:31 pm
തിരുവനന്തപുരം: സഹപാഠിയെ കെട്ടിപ്പിടച്ചതിന് ഹയർസെക്കൻ്ററി വിദ്യാർഥിയെ പുറത്താക്കിയ സ്‌കൂൾ മാനേജ്‍മെന്‍റിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി രക്ഷിതാക്കൾ. മാർത്തോമ്മാ ചർച്ച് എജ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം സെന്‍റ് തോമസ് സ്കൂളിൽ നിന്നാണ് ഹയർ സെക്കൻ്ററി വിദ്യാർഥിയെ പുറത്താക്കിയത്. കഴിഞ്ഞ ജൂലൈ 21 ന് സ്‌കൂൾ കലാമേയിൽ പാട്ടു പാടിയ പെൺകുട്ടിയെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിനാണ് വിദ്യാർഥിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയത്. ആലിംഗനം ചെയ്തതിന് പുറമേ സാമൂഹ്യമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആൺകുട്ടി പങ്കുവെച്ചതും അധികൃതർ സ്‌കൂൾ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam parents move to highcourt against st thomas school for expelling their child
വിദ്യാർഥിയെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ


സ്‌കൂൾ അധികൃതർ പക്വതയില്ലാത്ത സമീപനമാണ് വിദ്യാർഥിയോടും രക്ഷിതാക്കളോടും സ്വീകരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. സ്‌കൂൾ ബോർഡ് സെക്രട്ടറി രാജൻ വർഗീസ് സഭ്യമല്ലാത്ത ഭാഷയിൽ വിദ്യാർഥിയെ ശകാരിച്ചുവെന്ന് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകനെ രാജൻ വർഗീസ് 'വിത്തുകാള'യെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാർഥിയുടെ പിതാവ് ആരോപിച്ചു. ഈ രീതിയിൽ മകനെ വളർത്തുന്നതിലും നല്ലത് കൊന്നുകളയുന്നതാണെന്നും ശിക്ഷിച്ച് വളർത്തിയില്ലെങ്കിൽ സ്വാമിയുടെ ലിംഗം ഛേദിച്ചത് പോലെ മകന് സംഭവിക്കുമെന്നും രാജൻ വർഗീസ് പറഞ്ഞതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

എന്നാൽ, വിദ്യാർഥിയുടെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനം ഉണ്ടായെന്ന് വ്യക്തമായതിനാലാണ് ടിസി നൽകി സ്‌കൂളിൽ നിന്നും പുറത്താക്കിയതെന്ന് സെന്‍റ് തോമസ് സ്കൂൾ ബോർഡ് സെക്രട്ടറി രാജൻ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. പ്രത്യേക അന്വേഷണ കമ്മീഷൻ വിദ്യാർഥികൾ തെറ്റ് ചെയ്തതായി കണ്ടെത്തിയെന്നും രാജൻ വർഗീസ് വ്യക്തമാക്കി. ആൺകുട്ടിയെ മാത്രമല്ല പെൺകുട്ടിയെയും സ്‌കൂളിൽ നിന്ന് പുറത്താക്കിയെന്ന് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ നാലിന് വിദ്യാർഥിക്ക് പഠനം തുടരാനും ക്ലാസിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നും ബാലവകാശ കമ്മീഷൻ ഇടക്കാല ഉത്തരവിട്ടിരുന്നു.

കമ്മീഷൻ ഉത്തരവിനെതിരെ സ്‌കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് കമ്മീഷൻ ഉത്തരവ് റദ്ദ് ചെയ്തു. ഉത്തരവ് റദ്ദ് ചെയ്യുന്നതിനൊപ്പം സ്‌കൂൾ അധികൃതർ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ല എന്നും അവസരത്തിന് അനുസരിച്ച് ഉയർന്നില്ല എന്നും ഹൈക്കോടതി വിലയിരുത്തി. വിദ്യാർഥിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് സ്‌കൂൾ അധികൃതർ ചിന്തിക്കാൻ തയ്യാറാകണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. സ്‌കൂൾ അധികൃതർക്ക് അനുകൂലമായ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ. മകന് പഠനം തുടരാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്