ആപ്പ്ജില്ല

പള്ളിയില്‍ ഉപേക്ഷിച്ച കുട്ടിയെ തിരികെ വേണമെന്ന് രക്ഷിതാക്കള്‍

ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുട്ടിയെ തിരികെ വേണമെന്ന് രക്ഷിതാക്കള്‍. കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെയാണ് സമീപിച്ചത്

Samayam Malayalam 12 Jun 2018, 6:25 pm
Samayam Malayalam kerala
കൊച്ചി: ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുട്ടിയെ തിരികെ വേണമെന്ന് രക്ഷിതാക്കള്‍. കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെയാണ് സമീപിച്ചത്.

കുഞ്ഞിനെ ഉപേക്ഷിച്ചത് സാമ്പത്തികശേഷിയില്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസം ഭയന്നാണെന്നാണ് പിതാവ് ടിറ്റോ മുമ്പ് പൊലിസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതില്‍ പശ്ചാത്തപിക്കുകയാണെന്നും മാതാ പിതാകള്‍ ശിശുക്ഷേമ സമിതിയോടു പറഞ്ഞു.

മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റു സാഹചര്യവും വിലയിരുത്തിയ ശേഷം തീരുമാനം എടുക്കാമെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്. കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ റിമാന്റിലായിരുന്ന ഇവര്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെവേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്