ആപ്പ്ജില്ല

വോട്ട് ചെയ്യാന്‍ പത്തനംതിട്ടക്കാര്‍ക്ക് കളക്ടറുടെ സമ്മാനം

ജില്ലയിലെ വോട്ടിംഗ് ശതമാനം 80 ആക്കുന്നതിനായി വോട്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്‍റെ സമ്മാനം.

TNN 16 May 2016, 12:15 pm
പത്തനംതിട്ട: ജില്ലയിലെ വോട്ടിംഗ് ശതമാനം 80 ആക്കുന്നതിനായി വോട്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്‍റെ സമ്മാനം. ഓരോ ബൂത്തില്‍ നിന്നും നറുക്കെടുക്കപ്പെടുന്ന വിജയികള്‍ക്കാണ് കളക്ടര്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മിഷൻ 80% എന്നാണ് പദ്ധതിയുടെ പേര്. സമ്മാനത്തിന്‍റെ കാര്യം കളക്ടര്‍ തന്നെയാണ് സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
Samayam Malayalam pathanamthitta collectors offer to vote
വോട്ട് ചെയ്യാന്‍ പത്തനംതിട്ടക്കാര്‍ക്ക് കളക്ടറുടെ സമ്മാനം





വോട്ട് ചെയ്യൂ സമ്മാനം നേടൂ എന്നതാണ് പദ്ധതിയുടെ വിജയമന്ത്രം. 10,25,172 വോട്ടര്‍മാരും 892 പോളിംഗ് ബൂത്തുകളുമാണ് ജില്ലയിലുള്ളത്. റാന്നി, കോന്നി, ആറന്മുള, അടൂര്‍, തിരുവല്ല എന്നീ അഞ്ച് മണ്ഡലങ്ങളാണ് പത്തനംതിട്ടയിലുള്ളത്.

5,43163 സ്ത്രീകളും 482009 പുരുഷന്മാരുമടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു ജില്ലിലെ പോളിംഗ് നിരക്ക്. ഇക്കുറി ഇത് എൺപത് ശതമാനമാക്കാനാണ് കളക്ടറുടെ പരിശ്രമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്