ആപ്പ്ജില്ല

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്: ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി

മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസിൽ പ്രതിചേർത്തു.

TNN 18 Feb 2017, 4:06 pm
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസിൽ പ്രതിചേർത്തു.
Samayam Malayalam pattoor case former cheif minister oommen chandy being accused
പാറ്റൂര്‍ ഭൂമി ഇടപാട് കേസ്: ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി


ലോകായുക്തയിൽ പരിഗണനയിലുള്ള കേസായാലും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് വിജിലൻസ് കേസെടുത്തത്.

ഉമ്മൻ ചാണ്ടി, ഭരത് ഭൂഷൻ, സ്വകാര്യകമ്പനി ഉടമ എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം.

Pattoor case: Former Cheif Minister Oommen chandy being accused.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്