ആപ്പ്ജില്ല

കാണാതെ പോയ പന്ത് കണ്ടു പിടിച്ച് തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ച് അതുൽ

തന്റെ വീട്ടിൽ നിന്നാണ് പന്ത് കാണാതായതെന്ന് അതുൽ പോലീസിനോട് പറഞ്ഞിരുന്നു. പത്ത് വയസുകാരൻ ഗൂഗിളിൽ നിന്നാണ് പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ കണ്ടെത്തിയത്.

Samayam Malayalam 13 Feb 2020, 1:11 pm
Samayam Malayalam kerala police


പഴയന്നൂർ: കോടത്തൂരിൽ നിന്ന് പത്ത് വയസുകാരൻ അതുൽ പന്ത് കാണാനില്ലെന്നും അത് കണ്ടെത്തി നൽകണമെന്നും ആവശ്യപ്പെട്ട് പഴയന്നൂർ പൊലീസിന് പരാതി നൽകിയത് ഒരാഴ്ച മുൻപാണ്. പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോൾ ആദ്യം പോലീസുകാർ കാര്യമായി എടുത്തില്ല. താൻ കോടത്തൂരിൽ നിന്ന് അതുൽ ആണെന്നും തന്റെ കാണാതെ പോയ പന്ത് കണ്ടു പിടിച്ചു തരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ.

Also Read: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഡ്രോയിങ് ടീച്ചർ അറസ്റ്റിൽ

പുതിയ പന്ത് വാങ്ങിത്തരാമെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും അത് പോരാ തനിക്ക് കാണാതെ പോയ പന്ത് തന്നെ വേണമെന്ന് അതുൽ വാശി പിടിച്ചു. ആരോ തന്റെ വീട്ടിൽ നിന്ന് തന്റെ പന്ത് മോഷ്ടിച്ചതാണെന്നായിരുന്നു അതുലിന്റെ വാദം. ഒടുവിൽ പോലീസ് അന്വേഷണം ആരംഭിച്ചു.അതുലിന്റെ അമ്മ പ്രിയയോട് സംസാരിച്ചപ്പോൾ അതുലിന്റെ പന്ത് തങ്ങളുടെ മുറ്റത്ത് നിന്ന് കാണാതായെന്നും വേറെ പന്ത് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞിട്ട് അതുൽ വഴങ്ങുന്നില്ല എന്നുമായിരുന്നു പൊലീസിന് ലഭിച്ച മറുപടി.

Also Read: നാല് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വീടിനടുത്ത് പന്തുകളി മത്സരം നടത്തിയപ്പോൾ എത്തിയ ആരോ തന്റെ പന്ത് മോഷ്ടിച്ചെന്നായിരുന്നു അതുൽ നൽകിയ സൂചന. ഗൂഗിളിൽ സെർച്ച് ചെയ്‌തെന്നാണ് അതുൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ കണ്ടെത്തിയത്. അതുലിന്റെ സമീപത്തുള്ള വീടുകളിൽ പോലീസ് അന്വേഷിച്ചപ്പോൾ പന്തുമായി പോയവർ അവിടെ വെള്ളം കുടിക്കാൻ കയറിയെന്ന് കണ്ടെത്തി. നാട്ടുകാരിൽ നിന്ന് ലഭിച്ച ചില സൂചനകളുടെ കൂടെ അടിസ്ഥാനത്തിൽ പൊലീസിന് അതിവേഗം പന്ത് മോഷ്ടിച്ചവരെ കണ്ടെത്താൻ സാധിച്ചു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ വിദ്യാർഥിയായ അതുലിന് വേഗം തന്നെ പോലീസ് പന്ത് കൈമാറി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്