ആപ്പ്ജില്ല

നടിക്കെതിരായ പരാമര്‍ശം; പ്രസ് ക്ലബ്ബില്‍ തെളിവെടുപ്പ്

ആക്രമണത്തിനിരയായ നടിയെ പിസി ജോര്‍ജ് എംഎല്‍എ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ ആലപ്പുഴ പ്രസ് ക്ലബിൽ പൊലീസ് കേസെടുത്തു

TNN 11 Sept 2017, 7:47 pm
ആലപ്പുഴ: ആക്രമണത്തിനിരയായ നടിയെ പിസി ജോര്‍ജ് എംഎല്‍എ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ ആലപ്പുഴ പ്രസ് ക്ലബിൽ പൊലീസ് കേസെടുത്തു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പ്രസ് ക്ലബ് ഭാരവാഹികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Samayam Malayalam pc george makes insulting statements against attacked actress p
നടിക്കെതിരായ പരാമര്‍ശം; പ്രസ് ക്ലബ്ബില്‍ തെളിവെടുപ്പ്


പ്രാദേശിക ചാനല്‍ റെക്കോര്‍ഡ് ചെയ്ത നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. നെടുമ്പാശേരി സിഐ പിഎം ബൈജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

പിസി ജോര്‍ജിന്റെ വാക്കുകള്‍ തന്നെ സമൂഹത്തില്‍ മോശമാക്കി ചിത്രീകരിക്കുന്നതാണെന്ന് കാണിച്ച്‌ നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.

Police collects evidence against PC george

PC george 's defamatory remarks against actress: police starts collect evidence at Allapuza press club

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്