തിരുവനന്തപുരം: ഫെബ്രുവരി 20 മുതൽ കെഎസ്ആർടിസി പെൻഷൻ നൽകുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ പെൻഷൻ കുടിശിക മുഴുവൻ കൊടുത്ത് തീർക്കുമെന്നും മന്ത്രി പറഞ്ഞു. കുടിശിക തീർക്കാൻ 219 കോടി രൂപയാണ് വേണ്ടത്. സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ തുക വിതരണം ചെയ്യുക.
ഇതിനായി 701 സഹകരണസംഘങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സഹകരണ സംഘങ്ങളിൽ പെൻഷൻകാർ ഇതിനായി അകൗണ്ട് തുടങ്ങണം. 223 സംഘങ്ങൾ കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനായി 701 സഹകരണസംഘങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സഹകരണ സംഘങ്ങളിൽ പെൻഷൻകാർ ഇതിനായി അകൗണ്ട് തുടങ്ങണം. 223 സംഘങ്ങൾ കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.