ആപ്പ്ജില്ല

ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഉമ്മന്‍ ചാണ്ടി

Samayam Malayalam 9 Dec 2018, 12:11 am
കൊച്ചി: രാജ്യത്ത് ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നില്‍ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പുതിയ വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടാകണെമന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Samayam Malayalam Oommen Chandy


കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ തീരുമാനം യുഡിഎഫ് തീരുമാനിച്ച നടപടികളെ സാധൂകരിക്കുന്നതാണ്. യു.ഡി.എഫ് നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍ സമിതി പരിശോധന നടത്തി ശുപാര്‍ശ ചെയ്ത തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവായി ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഉമ്മന്‍ ചാണ്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്