ആപ്പ്ജില്ല

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം; നാല് പേര്‍ പിടിയില്‍

പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെ

TNN 21 Aug 2016, 10:36 pm
പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെള്ളിയാഴ്ച പാറപ്പുറം സിദ്ദിഖിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വിജിലന്‍സ് റെയ്ഡ് എന്ന വ്യാജേന എത്തിയാണ് പത്തംഗ സംഘം മോഷണം നടത്തിയത്. ഇതില്‍ നാല് പേരെ ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. ഇതില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam perumbavoor robbery
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം; നാല് പേര്‍ പിടിയില്‍


ബംഗളുരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്‍റവിട നസീറിന്‍റെ കൂട്ടാളികള്‍ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. ഇവര്‍ കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതികളാണ്. രണ്ട് പേരെ പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും മറ്റ് രണ്ട് പേരെ പെരുന്പാവൂരില്‍ നിന്നുമാണ് പിടിച്ചത്. അറസ്റ്റിലായവരില്‍ ഒരാളായ അബ്ദുള്‍ ഹാലിം കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

60 പവന്‍ സ്വര്‍ണവും 25000 രൂപയും മൊബൈല്‍ ഫോണുകളുമാണ് സംഘം സിദ്ദിഖിന്‍റെ വീട്ടില്‍ നിന്ന് കവര്‍ന്നത്. പെരുമ്പവൂര്‍ ഡി.വൈ.എസ്.പി എസ്. സുദര്‍ശനനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്