ആപ്പ്ജില്ല

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

TNN 18 Jan 2017, 7:31 pm
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും. വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
Samayam Malayalam petrol pumb strike on monday
സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക്


പുതിയ പമ്പുകള്‍ക്ക് എന്‍ ഒ സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പെടുത്തി ഏകജാലക സംവിധാനം ഉടന്‍ നടപ്പിലാക്കുക, 2014 ഡിസംബര്‍ 28ന് ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ ഒ സി കള്‍ ക്യാന്‍സല്‍ ചെയ്യുക, എന്‍ ഒ സി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വയനാട്ടില്‍ പുതിയ പമ്പുകള്‍ക്ക് എന്‍ ഒ സി നല്‍കിയതും തുടര്‍ന്ന് ഓയില്‍ കമ്പനി ചെയ്തതും നഗ്നമായ നിയമ ലംഘനമാണെന്നും യോഗം വിലയിരുത്തി. വലിയ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്. അഴിമതിക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ആളുകളെ സംബന്ധിച്ച്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ജില്ലാ, സംസ്ഥാന ഭരണകൂടം മൗനം പാലിക്കുകയാണെന്നും യോഗം ആരോപിച്ചു.

petrol pumb strike on monday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്