ആപ്പ്ജില്ല

പിണറായി കൂട്ടക്കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കുടുംബത്തിലെ ഓരോരുത്തരും സ്വാഭാവികമായി മരിച്ചതാണെന്ന് വരുത്തി തീർക്കാനും സൗമ്യ ശ്രമിച്ചിരുന്നു.

Samayam Malayalam 24 Aug 2018, 12:29 pm
കണ്ണൂർ: മാതാപിതാക്കളെയും മകളെയും ഘട്ടം ഘട്ടമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ ജയിലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വനിതാ സബ് ജയിലിനുള്ളിലാണ് സൗമ്യയയെ മരിച്ച നിലയിൽ കണ്ടത്. കാമുകനൊപ്പം ജീവിക്കാൻ ബന്ധത്തിന് തടസം നിന്ന മാതാപിതാക്കളെയും മകളെയുമാണ് പലപ്പോഴായി സൗമ്യ കൊലപ്പെടുത്തിയത്. ജയിൽ പരിസരത്തെ കശുമാവിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്.
Samayam Malayalam soumya pinarayi


കുടുംബത്തിലെ ഓരോരുത്തരും സ്വാഭാവികമായി മരിച്ചതാണെന്ന് വരുത്തി തീർക്കാനും സൗമ്യ ശ്രമിച്ചിരുന്നു. പടന്നക്കര വീട്ടിൽ കുഞ്ഞിക്കണ്ണൻ(76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ(ഏട്ട്) എന്നിവരെയാണ് സൗമ്യ കൊലപ്പെടുത്തിയത്. എന്നാൽ പല കാലങ്ങളിലായി നടന്ന മരണങ്ങളിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. കുടുംബത്തിലെ ഓരോ അംഗങ്ങളെയും പല ആശുപത്രികളിലാണ് സൗമ്യ പ്രവേശിപ്പിച്ചത്. അവരെ പ്രവേശിപ്പിച്ച തലശേരി, കോഴിക്കോട്, മംഗലൂരു ആശുപത്രികളിലെ ചികിത്സാരേഖകളും പോലീസ് ശേഖരിച്ചു.

കുടിവെള്ളത്തിലെ പ്രശ്‌നമാണ് ഇവരുടെ മരണകാരണമെന്ന് വിശ്വസിപ്പിക്കാൻ വെള്ളത്തിന്റെ സാമ്പിൾ സൗമ്യ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭക്ഷണത്തിൽ വിഷം ചേർത്താണ് മൂന്ന് പേരെ കൊലപ്പെടുത്തിയതെന്ന് പിന്നീട് സൗമ്യ പോലീസിനോട് വ്യക്തമാക്കി. സൗമ്യയുടെ അഞ്ചു ഫോണുകളും പോലീസ് വിശദമായി പരിശോധിച്ചു. ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചു. ഏപ്രിൽ 24 നാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്