ആപ്പ്ജില്ല

ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം: പിണറായി

ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

TNN 25 Feb 2018, 9:29 am
തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു.
Samayam Malayalam pinarayi vijayan about sridevi
ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം: പിണറായി



‘ബാലതാരമായി മലയാളിക്കു മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്’ – പിണറായി വിജയൻ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്