ആപ്പ്ജില്ല

ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് പിണറായി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും

Samayam Malayalam 29 May 2018, 8:26 pm
തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടർന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Samayam Malayalam cm


സംഭവത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാത്രിയാണ് നടക്കുന്നത്. പുലര്‍ച്ചെ സാധാരണ ഗതിയില്‍ പൊലീസ് വിവരമറിഞ്ഞ ഉടനെ എസ്.ഐയ്ക്കും വിവരം ലഭിക്കുന്നുണ്ട്. ആ സമയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നു. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തിരഞ്ഞെടുത്തത് ചാനലുകളല്ല, ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസില്‍ മുഖ്യപ്രതികള്‍ പൊലീസിനു മുമ്പാകെ കീഴടങ്ങി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ് കീഴടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്