ആപ്പ്ജില്ല

വിഎസിനെതിരായ പാർട്ടി പ്രമേ‍യം നിലനിൽക്കുന്നുവെന്ന് പിണറായി

വി.എസ് അച്യുതാനന്ദൻ പാർട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന്

TNN 20 Apr 2016, 6:01 pm
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ പാർട്ടിവിരുദ്ധനാണെന്ന പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. എന്നാല്‍ വിഎസിനെതിരായ പ്രമേയവും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവും തമ്മില്‍ ബന്ധപ്പെടുത്തേണ്ട കാര്യമില്ല. വി.എസ് സ്ഥാനാർഥിയായത് പാർട്ടിയുടെ തീരുമാനം പ്രകാരമാണ്. അല്ലാതെ അദ്ദേഹത്തിന്‍റെ ഇഷ്ടപ്രകാരമല്ല. പാര്‍ട്ടി നിലപാടുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ തള്ളിക്കളയേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കി.
Samayam Malayalam pinarayi vijayan against vs achuthanandan
വിഎസിനെതിരായ പാർട്ടി പ്രമേ‍യം നിലനിൽക്കുന്നുവെന്ന് പിണറായി


തെരഞ്ഞെടുപ്പിൽ 100 സീറ്റ് എൽഡിഎഫിന് ലഭിക്കും. മദ്യവിൽപ്പന നിരോധിച്ച് അതിന്‍റെ കെടുതി തങ്ങൾ അടിച്ചേൽപ്പിക്കുകയില്ലെന്നും പിണറായി വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും തെരഞ്ഞെടുപ്പ് വേദി പങ്കിടുന്നതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ മാത്രമേ പറായാന്‍ കഴിയൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ യോഗ്യരായവർ പാർട്ടിയിൽ ധാരളം പേരുണ്ട്. 19ന് ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് തീരുമാനിക്കൂ എന്നും പിണറായി പറഞ്ഞു. അതേസമയം, വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന കമ്മിറ്റി പ്രമേയം ചര്‍ച്ചക്കെടുക്കേണ്ട സമയം ഈ തെരഞ്ഞെടുപ്പ് കാലമല്ലെന്ന് എം എ ബേബി പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്