ആപ്പ്ജില്ല

നാടിന്‍റെ പുരോഗതി സാധാരണക്കാരുടെ ക്ഷേമം; നവകേരള സദസ്സ് നവംബര്‍ 18 മുതൽ; 140 മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും

നവകേരള സദസ്സ്‌ ഏറ്റവും നന്നായി നടക്കാൻ ഏവരുടെയും പങ്കാളിത്തവും സംഭാവനകളും അനിവാര്യമാണ്. ജനാധിപത്യത്തിന്‍റെ അർഥതലങ്ങൾ സമ്പൂർണതയിൽ എത്തിക്കാനുള്ള ക്രിയാത്മക മുന്നേറ്റംകൂടിയാണെന്ന് മുഖ്യമന്ത്രി

Edited byലിജിൻ കടുക്കാരം | Samayam Malayalam 23 Oct 2023, 1:59 pm

ഹൈലൈറ്റ്:

  • നവകേരള സദസ്സുമായി സർക്കാർ
  • മന്ത്രിസഭ ഓരോ മണ്ഡലങ്ങളിലേക്ക്
  • നവംബർ 18ന് മഞ്ചേശ്വരത്ത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pinarayi cabinet
പിണറായി മന്ത്രിസഭ
തിരുവനന്തപുരം: ജനങ്ങളുമായി സംവദിക്കാനും പ്രശ്നങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക്. 140 മണ്ഡലങ്ങളും സന്ദർശിക്കുന്ന നവകേരള സദസ്സ് നവംബര്‍ 18നാണ് ആരംഭിക്കുക. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ജനാധിപത്യത്തിന്‍റെയും ഭരണ നിർവ്വഹണത്തിന്‍റെയും ചരിത്രത്തിൽ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്‍റെ അർഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്.

നാടിന്‍റെ മുഖഛായ മാറും; പാലക്കാട്‌ - കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേ മുന്നോട്ട്; 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു

നവംബര്‍ 18ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളത്തിനായി നാം ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നവകേരള സദസ്സ് പുതിയ ഊർജ്ജം പകരും.

നാടിന്‍റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർഥ്യമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് സർക്കാരിന്‍റെ കരുത്ത്. ജനാധിപത്യത്തിന്‍റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

'സ്റ്റാലിൻ നീതി തരുമെന്ന് പ്രതീക്ഷിക്കുന്നു'; 25 വർഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് നടി ​ഗൗതമി

അതേറ്റവും നന്നായി നടപ്പാക്കാൻ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകൾ അനിവാര്യമാണ്. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകുമെന്നും മുഖ്യമന്ത്രി പറയുന്നു.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്