ആപ്പ്ജില്ല

വൈകാരിക വിശദീകരണം മതിയാവില്ല: പിണറായി

കള്ളപ്പണം തടയാനുള്ള വഴി നിശ്ചയിക്കുമ്പോൾ ജനങ്ങളായിരിക്കണം മുമ്പിൽ

TNN 14 Nov 2016, 4:48 pm
ജനങ്ങളെ ശിക്ഷിക്കുന്ന ഒരു തീരുമാനവും എത്ര വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടന്നുണ്ടായ ആഘാതം തരണം ചെയ്യാൻ കഴിയുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam pinarayi vijayan meets arun jaitley to discuss noteban issues
വൈകാരിക വിശദീകരണം മതിയാവില്ല: പിണറായി


നോട്ടു നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ഇന്ന് ചർച്ച ചെയ്‌തു. കള്ളപ്പണം തടയാനുള്ള വഴി നിശ്ചയിക്കുമ്പോൾ ജനങ്ങളായിരിക്കണം മുമ്പിൽ. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പ്രതിസന്ധിയിലായ കെഎസ്എഫ്ഇയെ രക്ഷിക്കാൻ നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമല തീർഥാടനത്തിന് ലക്ഷക്കണക്കിന് ഭക്തർ കേരളത്തിലെത്തും. അവർക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും ജെയ്റ്റ്ലിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Pinarayi vijayan meets Arun Jaitley to discuss noteban issues

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്