നവകേരളം കെട്ടിപ്പടുക്കാൻ വിഎസിൻെറ സംഭാവന അമൂല്യം
പ്രായോഗിക പരിചയമുള്ള മുതിര്‍ന്ന നേതാവാണ് വിഎസ് അച്യുതാനന്ദന് എന്നും നവകേരളം
TNN 21 May 2016, 9:33 pm
തിരുവനന്തപുരം: പ്രായോഗിക പരിചയമുള്ള മുതിര്‍ന്ന നേതാവാണ് വിഎസ് അച്യുതാനന്ദന് എന്നും നവകേരളം കെട്ടിപ്പടുക്കാനുള്ള കൂട്ടായ പ്രയത്നത്തില്‍ അദ്ദേഹത്തിന്റെ സംഭാവന അമൂല്യമാണെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. തലമുതിര്‍ന്ന സഖാവില്‍ നിന്ന് ഭരണതലത്തിലുള്ള കാര്യങ്ങള്‍ മനസിലാക്കാനും അഭിപ്രായം തേടാനുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പം വിഎസിനെ കാണാന്‍ ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയതെന്ന് പിണറായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.