ആപ്പ്ജില്ല

കെ സുരേന്ദ്രന്‍റെ പ്രസ്താവന പരിശോധിക്കും: മുഖ്യമന്ത്രി

നിയമപരമായി എന്ത് നടപടിയെടുക്കാനാവുമെന്ന്‌ പരിശോധിക്കും

TNN 27 Feb 2017, 10:41 am
തിരുവനന്തപുരം: അടിക്ക് തിരിച്ചടിയും കൊലക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന കെ സുരേന്ദ്രന്‍റെ വിവാദ പ്രസ്താവന പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ശനിയാഴ്ച മംഗലൂരു നഗരത്തില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. റാലിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോഴാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ പ്രകോപനപരമായി പ്രസംഗിച്ചത്.
Samayam Malayalam pinarayi vijayan on k surendrans controversial statement
കെ സുരേന്ദ്രന്‍റെ പ്രസ്താവന പരിശോധിക്കും: മുഖ്യമന്ത്രി


ആര്‍എസ്എസിന്‍റെ ഭീഷണി വിലപ്പോകില്ലെന്നും കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് അതിനെ കാണുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്തും വിളിച്ച് പറയാവുന്ന വിടുവായിത്തമായിത്തമായിട്ടാണ് ആര്‍എസ്എസ് പ്രസ്താവനയെ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് കെ.സുരേന്ദ്രൻ അന്ന് നടത്തിയ വിവാദ പ്രസ്താവന പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമപരമായി എന്ത് നടപടിയെടുക്കാനാവുമെന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്നും ആര്‍എസ്എസുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു. കുമ്മനവും സുധീരനും ഒരേ വാചകമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് സ്ത്രീസുരക്ഷ കാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കാട്ടി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. സ്ത്രീ സുരക്ഷയെ പറ്റി ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Pinarayi Vijayan on K Surendran's Controversial statement

Pinarayi Vijayan pointed out that will not be affraid because of K Surendran's Controversial statement.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്