ആപ്പ്ജില്ല

സിപിഐക്കെതിരേ പരസ്യവിമര്‍ശനം വേണ്ട: പിണറായി വിജയന്‍

മുന്നണിബന്ധമാണ് പ്രധാനമെന്ന് സിപിഎം നേതാക്കളോട്...

TNN 6 Jan 2018, 10:34 pm
കൊല്ലം: സിപിഎമ്മിന്‍റെ ഘടകകക്ഷി സിപിഐക്കെതിരെ പരസ്യവിമര്‍ശനം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നണി ബന്ധമാണ് പ്രധാനം. ഈ സാഹചര്യത്തില്‍ വിമര്‍ശിച്ച്‌ അന്തരീക്ഷം വഷളാക്കരുത്.
Samayam Malayalam pinarayi vijayan speaks in kollam cpm meet
സിപിഐക്കെതിരേ പരസ്യവിമര്‍ശനം വേണ്ട: പിണറായി വിജയന്‍


സിപിഎം കൊല്ലം ജില്ലാ സമ്മേനത്തില്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സിപിഐയുമായി പാര്‍ട്ടിക്കുള്ള പ്രശനങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്നു പറഞ്ഞ പിണറായി, എംഎ ബേബിയുടെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നില്ലെന്നും പറഞ്ഞു. ഓഖി വിഷയം കൈകാര്യം ചെയ്‍തതിലെ വീഴ്‍ച്ച, ആഭ്യന്തരവകുപ്പിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എന്നിവ കൊല്ലം സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.

ഈ രണ്ട് വിഷയങ്ങളും മറുപടി പ്രസംഗത്തില്‍ പിണറായി വിജയന്‍ പ്രതിപാദിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്