കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചു. സിറ്റിങ്ങ് സീറ്റിൽ വോട്ടെണ്ണലിന്റെ ആദ്യ നിമിഷം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് പിണറായിയുടെ ജയം. 50123 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. കോൺഗ്രസിലെ സി രഘുനാഥിനെയാണ് പിണറായി പരാജയപ്പെടുത്തിയത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു പിണറായി വിജയൻ നിയമസഭയിലെത്തയത്. 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പിണറായി വിജയന്റെ ജയം. ആകെ പോൾ ചെയ്തതിന്റെ 57 ശതമാനത്തോളം വോട്ടായിരുന്നു കഴിഞ്ഞതവണ അദ്ദേഹം നേടിയത്.
ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ അഞ്ച് പഞ്ചായത്തുകൾ ഉള്‍പ്പെടുന്നതാണ് ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലം. 2011 രൂപീകൃതമായ മണ്ഡലത്തിൽ ഇതുവരെ മറ്റൊരു പാര്‍ട്ടിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.
അതേസമയം സംസ്ഥാനത്ത് ഇടതുപക്ഷം തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ്. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യക്തമായ ആധിപത്യത്തോടെയാണ് ഇടതുപക്ഷം ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയത്.
(ഫലങ്ങള്‍ അനൗദ്യോഗികം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷമുള്‍പ്പെടെയുള്ള കണക്കുകളില്‍ വ്യത്യാസം വന്നേക്കാം)