ആപ്പ്ജില്ല

മഴക്കെടുതി: അമേരിക്ക യാത്ര മുഖ്യമന്ത്രി റദ്ദാക്കി

ചികിത്സാപരമായി ഈ മാസം 19 ന് മുഖ്യമന്ത്രി നടത്താനിരുന്ന അമേരിക്ക യാത്ര റദ്ദുചെയ്തു

Samayam Malayalam 18 Aug 2018, 3:07 pm
തിരുവനന്തപുരം: ചികിത്സാപരമായി ഈ മാസം 19 ന് മുഖ്യമന്ത്രി നടത്താനിരുന്ന അമേരിക്ക യാത്ര റദ്ദുചെയ്തു. ദുരന്തശമനത്തിന് ശേഷമെ താൻ പോകുന്നുള്ളൂവെന്നാണ് ഇന്ന് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചത്. 19 മുതൽ സെപ്തംബർ 6 വരെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. പുതിയ തീയതി സംസ്ഥാന ചീഫ് പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവർ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.
Samayam Malayalam േ്മേോ്മോേ


മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിനാൽ മന്ത്രി ഇ.പി ജയരാജന് പകരം ചുമതല നൽകുമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. ജയരാജനെ തിരക്കിട്ട് മന്ത്രിസഭയിൽ എത്തിച്ചതും ഇതിന് വേണ്ടിയെന്നായിരുന്നു പ്രചാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്