ആപ്പ്ജില്ല

തെരുവുനായ പ്രശ്‌നം: പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രിയുടെ മറുപടി

തെരുവുനായ പ്രശ്‌നത്തിൽ അഡ്വ. പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

TNN 27 Aug 2016, 8:33 pm
തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിൽ അഡ്വ. പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തെരുവുനായ ശല്യം നേരിടുന്നതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ നായ്‌ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam pinarayis reply to adv prasanth bhushan
തെരുവുനായ പ്രശ്‌നം: പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രിയുടെ മറുപടി


തെരുവുനായ്‌ക്കളെ വന്ധ്യം‌കരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതും നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടും കൂടി പരിശീലനം സിദ്ധിച്ച മൃഗഡോക്‌ടർമാരുടെ നേതൃത്വത്തിലായിരിക്കും അത് നടത്തുക.

തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'പെയ്ഡ് ന്യൂസ്' ആണെന്ന പ്രശാന്ത് ‌ഭൂഷന്റെ നിഗമനം നീതിയുക്തമല്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനു വിലകല്‍പ്പിച്ചും, 1960 ലെ നിയമത്തിനും 2015 നവംബറിലെയും 2016 മാര്‍ച്ചിലെയും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമായും നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കത്തിൽ പറയുന്നു.

നായ്ക്കളെ കൊന്നാല്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രിക്ക് ‌കത്തയച്ചിരുന്നു.

കത്തിന്റെ പൂർണ്ണരൂപം:


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്