ആപ്പ്ജില്ല

നെടുമ്പാശ്ശേരിയിൽ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി

കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ വച്ച്‌ തെന്നിമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം

Samayam Malayalam 27 May 2018, 6:37 pm
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ വച്ച്‌ തെന്നിമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
Samayam Malayalam Cochinairport


വിമാനം റണ്‍വെയില്‍ ഇറങ്ങിയതിനു ശേഷമായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ശ്രീലങ്കന്‍ എയര്‍വെയ്സിന്‍റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറിയത്. എന്നാല്‍ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിച്ചു.

ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തുകയാണ്. കാറ്റില്‍ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകായിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്