ആപ്പ്ജില്ല

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി: ഹർജി ഇന്ന്

കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു

TNN 15 Feb 2018, 10:00 am
കൊച്ചി: ഫോൺ കെണി കേസിൽ എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ സാഹചര്യത്തെ കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളപ്പോൾ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കിയത് ശരിയല്ലെന്ന് കാണിച്ച് ഹർജി സമർപ്പിച്ചിരുന്നു.
Samayam Malayalam plea against saseendrans acquisittal today
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി: ഹർജി ഇന്ന്


മഹാലക്ഷ്‌മി എന്ന വ്യക്തിയാണ് വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിന്‍റെ മുൻഗണന ക്രമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്