ആപ്പ്ജില്ല

യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കണമെന്ന് ഹർജി

TNN 12 Oct 2017, 8:24 pm
കൊച്ചി: ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Samayam Malayalam plea in high court against udf hartal on octobar16th
യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി


ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയാനോസാണ് ഹര്‍ജി നല്‍കിയത്. ഹര്‍ത്താല്‍ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 166-ാം വകുപ്പനുസരിച്ച്‌ കുറ്റകരമാണ്. ഈ വകുപ്പു ചുമത്തി കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേല്‍ ചുമത്തി തുക ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Plea in high court against hartal

Plea in high court against UDF hartal on octobar16th

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്