ആപ്പ്ജില്ല

അമ്മ വഴക്കുപറഞ്ഞു; വിദ്യാർഥിനി തൂങ്ങി മരിച്ചു

പുനലൂരിലെ സെന്‍റ്.ഗൊരേറ്റി ഹയര്‍സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ നമിത നായരാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിൽ ഫാര്‍മസിസ്റ്റായ നന്ദകുമാറിന്‍റേയും മിനിയുടേയും ഏക മകളാണ്

Samayam Malayalam 29 Jan 2019, 2:53 pm

ഹൈലൈറ്റ്:

  • കൊല്ലം പത്തനാപുരം വിളക്കുടിയിലാണ് സംഭവം
  • അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു
  • ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam NAMITHA
കൊല്ലം: വീട്ടിലിരുന്ന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ചതിന് തുടര്‍ന്ന് അമ്മ വഴക്കുപറഞ്ഞതിന് പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു. കൊല്ലം പത്തനാപുരം വിളക്കുടിയിലാണ് സംഭവം നടന്നത്. പുനലൂരിലെ സെന്‍റ്.ഗൊരേറ്റി ഹയര്‍സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായ നമിത നായരാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിൽ ഫാര്‍മസിസ്റ്റായ നന്ദകുമാറിന്‍റേയും മിനിയുടേയും ഏക മകളാണ്.
മൊബൈൽ ഉപയോഗത്തെ ചൊല്ലി അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു നമിത. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതിൽ തകര്‍ക്കുകയായിരുന്നു. അപ്പോഴാണ് നമിതയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് ശവസംസ്കാരം നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്