ആപ്പ്ജില്ല

ജനാഭിമാന സംഗമം: ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ഒഴിവാക്കി

കൊടുങ്ങല്ലൂര്‍ ഡയലോഗ് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഭരണഘടനാ സംഗമം' പരിപാടിയിൽ നിന്നും ഇന്നലെ എം.ജെ ശ്രീചിതന്‍റെ പ്രഭാഷണം ഒഴിവാക്കിയിരുന്നു

Samayam Malayalam 2 Dec 2018, 1:33 pm
തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെയും പ്രഭാഷകന്‍ ശ്രീചിത്രനെയും ചൊവ്വാഴ്ച നടക്കാനിരുന്ന ജനാഭിമാന സംഗമത്തില്‍ നിന്ന് ഒഴിവാക്കി. ഇരുവരെയും ഒഴിവാക്കിയതായി സംഘാടകരാണ് അറിയിച്ചത്.
Samayam Malayalam Janabhiman sangamam 123


തൃശൂരിലെ പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടത്തുന്ന സംഗമം ഉദ്ഘാടനം ചെയ്യുന്നത് സ്വാമി അഗ്നിവേശ് ആണ്.

അതേസമയം കൊടുങ്ങല്ലൂര്‍ ഡയലോഗ് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഭരണഘടനാ സംഗമം' പരിപാടിയിൽ നിന്നും ഇന്നലെ എം.ജെ ശ്രീചിതന്‍റെ പ്രഭാഷണം ഒഴിവാക്കിയിരുന്നു. കവിതാ മോഷണത്തിന്‍റെ പേരിലുയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഹാരിസ് 'സമയം മലയാള'ത്തോട് വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്