ആപ്പ്ജില്ല

കൊച്ചി എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍റെ ബാഗില്‍ വിഷപ്പാമ്പ്

കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ബാഗില്‍ വെള്ളിക്കെട്ടന്‍ പാമ്പ്

Samayam Malayalam 12 Nov 2018, 1:19 pm
ന്യൂഡല്‍ഹി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് വിമാനം കയറാന്‍ എത്തിയ യാത്രക്കാരന്‍റെ ബാഗില്‍ നിന്നും വിഷമുള്ള പാമ്പിനെ കണ്ടെത്തി. ഹാന്‍ഡ്‍ ബാഗുകള്‍ പരിശോധിച്ച സിഐഎസ്‍എഫ്‍ ഉദ്യോഗസ്ഥനാണ് പാമ്പിനെ കണ്ടത്. ഞായറാഴ്‍ച്ചയായിരുന്നു സംഭവം. യാത്രക്കാരനെ പോലീസില്‍ എല്‍പ്പിച്ചു.
Samayam Malayalam snake1
കൊച്ചി വിമാനത്താവളത്തില്‍ പാമ്പ്


എയര്‍ ഇന്ത്യ എക്സ്‍പ്രസ്‍ 419-ാം നമ്പര്‍ ഫ്ലൈറ്റില്‍ ആണ് യാത്രക്കാരന്‍ പോകേണ്ടിയിരുന്നത്. ബാഗില്‍ പാമ്പിനെപ്പോലെ എന്തോ എക്സ്-റേ സ്‍കാനില്‍ കണ്ട സിഐഎസ്‍എഫ് സബ് ഇന്‍സ്‍പെക്ടര്‍ ബാഗ് നേരിട്ട് പരിശോധിച്ചു. വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് യാത്രക്കാരന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്